ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ അക്രമം അഴിച്ചുവിട്ട് സിപിഎം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സജി പറമ്പത്ത് മണ്ഡലത്തില്‍ പര്യടനം ശക്തമാക്കിയതോടെയാണ് സിപിഎം ഗുണ്ടായിസവും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം. എം. മണിയാണ് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് വേണ്ടി അഡ്വ. സേനാപതി വേണുവും രംഗത്തുണ്ട്.
സേനാപതി പഞ്ചായത്തിലെ എന്‍ഡിഎ ഓഫീസിന് മുന്നില്‍ സിപിഎമ്മുകാര്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത വിധം നാല് ടയറുകളും ഊരിമാറ്റി ജീപ്പ് ഇട്ടതാണ് പ്രശ്നമായത്. പിന്നീട് വരാണാധികാരിയായ ജില്ലാ കളക്ടര്‍ ഇടപെട്ട് പോലീസിനെക്കൊണ്ട് ജീപ്പ് നീക്കം ചെയ്യിക്കുകയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫഌക്സ് ബോര്‍ഡുകള്‍ പലേടത്തും സിപിഎമ്മുകാര്‍ നശിപ്പിക്കുന്നുണ്ട്. സേനാപതി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലാണ് വ്യാപകമായി ബോര്‍ഡുകള്‍ നശിപ്പിച്ചത്.
ബിഡിജെഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മണ്ഡലത്തില്‍ ത്രികോണ മത്സരച്ചൂടായിരുന്നു.
ഒന്നാം ഘട്ടം പിന്നിട്ടതോടെ എന്‍ഡിഎയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് എന്‍ഡിഎ സംഘിപ്പിച്ച കൂറ്റന്‍ റാലി നെടുങ്കണ്ടത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത പരിപാടിയിരുന്നു. എസ്എന്‍ഡിപി വിഭാഗത്തില്‍പ്പെട്ട സിപിഎം പ്രദേശിക പ്രവര്‍ത്തകര്‍ എന്‍ഡിഎയുടെ പ്രകടനത്തില്‍ പങ്കെടുത്തത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
സിപിഎമ്മിനും കോണ്‍ഗ്രസിനും സ്വപ്നം കാണാന്‍ പറ്റാത്ത നിലയിലായിരുന്നു എന്‍ഡിഎയുടെ പ്രകടനം. ഈ മണ്ഡലത്തിലെ പ്രമുഖ്യനായ ഒരു സിപിഎം നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കൂടാതെ നിയോജകമണ്ഡലത്തിലെ വി.എസ് വിഭാഗം എംഎം മണിക്കെതിരായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അക്രമം അഴിച്ച് വിടാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: