തിരുവനന്തപുരം: സിപിഎമ്മിന്റെ വഞ്ചനാപരമായി നിലപാടില്‍ പ്രതിഷേധിച്ച് ആര്‍എസ്പി (ബി) യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതായി ആര്‍എസ്പി (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.വി.താമാരാക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം തുടരുന്ന വഞ്ചനാപരമായ നിലപാടിനെതിരെയും അക്രമ രാഷട്രീയത്തിനെതിരെയും പോരാടും. പിണറായിയെ ഉയര്‍ത്തിക്കാട്ടിയാല്‍ വിജയിക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് വിഎസിനെ ഉയര്‍ത്തിക്കാട്ടുന്നത്. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ വിഎസിനെ വഞ്ചിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: