ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലം സിപിഎം സ്ഥാനാര്‍ത്ഥി ജി. സുധാകരന്റെയും ഭാര്യയുടെയും കൈവശം 10,000 രൂപ വീതമാണുള്ളത്. വിവിധ ബാങ്കുകളിലെ നിക്ഷേപവും കൈരളിയിലെ ഓഹരിയുമുള്‍പ്പെടെ 5,37,505 രൂപയുടെ സ്വത്താണ് സുധാകരനുള്ളത്. ഭാര്യയ്ക്ക് വിവിധ ബാങ്കുകളില്‍ നിക്ഷേപവും കൂടാതെ 4.02 ലക്ഷം രൂപയുടെ സ്വര്‍ണാഭരണവുമുണ്ട്. ഭാര്യയ്ക്ക് 19.65 ലക്ഷത്തിന്റെ സ്വത്താണുള്ളത്.
കൂടാതെ ഭാര്യയുടെ പേരില്‍ 13 ലക്ഷം വിലമതിക്കുന്ന ഭൂമിയുമുണ്ട്. സുധാകരന്റെ പേരില്‍ 3.27 ലക്ഷം വിലമതിക്കുന്ന 39 സെന്റ് കൃഷിഭൂമിയാണുള്ളത്. ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവിധ ബാങ്കുനിക്ഷേപവും വാഹനവും ഉള്‍പ്പെടെ 17.72 ലക്ഷം രൂപയുടെ സ്വത്തുണ്ട്. കൈയില്‍ 15,000 രൂപയാണുള്ളത്. 7ലക്ഷം രൂപയുടെ ആഭരണവുമുണ്ട്. 1.20 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളാണ് ലാലിയുടെ പേരിലുള്ളത്.
16.25 ലക്ഷം രൂപ വായ്പയുമുണ്ട്.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് കൈയില്‍ 20,000 രൂപയും വിവിധ ബാങ്കുകളിലായി 4,98,745 രൂപയുടെ സേവിങ്സ് ബാങ്ക് നിക്ഷേപവും, 1,20,000രൂപ സ്ഥിരം നിക്ഷേപവുമുണ്ട് ഷെയര്‍, ചിട്ടി ഇന്‍ഷ്വറന്‍സ് പോളിസികള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയില്‍ ഇദ്ദേഹത്തിന് 6,64,000 രൂപയുടെ സമ്പാദ്യമുണ്ട്.
16.5 ലക്ഷത്തിന്റെ കാറും ഇദ്ദേഹത്തിനുണ്ട്. ഭാര്യയ്ക്ക് ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ്, ഷെയര്‍, ചിട്ടി എന്നിവയിലായി 16,93,634.6 രൂപയുടെ സമ്പാദ്യമുണ്ട്. 8.4 ലക്ഷം വില മതിക്കുന്ന 40 പവന് സ്വര്‍ണ്ണാഭരണങ്ങളുമുണ്ട്.
ശ്രീധരന് പിള്ളയ്ക്ക് ചേവായൂര്‍, കസബ, ഏലങ്കുളം, എറണാകുളം എന്നിവിടങ്ങലിലായി 62 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവും ഓഫീസും അപ്പാര്ട്ടുമെന്റുമുണ്ട്. ഭാര്യയ്ക്ക് നെല്ലിക്കോട്, കസബ, ചേരാനെല്ലൂര്‍, ഏലങ്കുളം ചേവായൂര്‍ എന്നിവിടങ്ങിലായി കെട്ടിടങ്ങളും ഭൂമിയുമടക്കം 2,01,00,000 രൂപയുടെ ആസ്തിയുണ്ട്.
നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി.വിഷ്ണുനാഥിന്റെ കൈയില്‍ 25,000 രൂപ പണമായുണ്ട്. വിവിധ ബാങ്കുകളിലായി 19322 രൂപ നിക്ഷേപമുണ്ട്. കൂടാതെ 50,000 രൂപ വില മതിക്കുന്ന ബൈക്കും12 ലക്ഷം വില വരുന്ന കാറുമുണ്ട്. വിഷ്ണുനാഥിന്റെ പേരില്‍ വസ്തുവകകളില്ല. ഭാര്യയ്ക്ക് ബാങ്കില്‍ 37,764 രൂയുടെ നിക്ഷേപമുണ്ട്. 25 പവന്റെ ആഭരണങ്ങളും മുംബൈയില്‍ 4,702 ചതുരശ്ര അടിയുള്ള 22 ലക്ഷം രൂപ വില മതിക്കുന്ന ഫഌറ്റും ഇവര്‍ക്കുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.കെ. രാമചന്ദ്രന് നായരുടെ കൈവശം 10,000 രൂപയയാണുള്ളത് വിവിധ ബാങ്കുകളിലായി 11,297 രൂപ നിക്ഷേപമുണ്ട്. ഓവര്‍സീസ് ബാങ്കിലെ ഇലക്ഷന് അക്കൗണ്ടില്‍ 15,000 രൂപയുമുണ്ട്. 5,000 രൂപയുടെ ഷെയറും 12 ഗ്രാമിന്റെ മോതിരവുമുണ്ട്. ആലായില്‍ 24.1 ആര് കൃഷി ഭൂമി, 4.05 ആര് കാര്‍ഷികേതര ഭൂമിയുമുണ്ട്. 1,800 ചതുരശ്ര അടിയുള്ള വീടും സ്വന്തമായുണ്ട്. വസ്തുക്കളും വീടുമടക്കം മതിപ്പ് വില 66 ലക്ഷം വരും.
ഭാര്യയുടെയും രാമചന്ദ്രന് നായരുടെ പേരിലാണ് 21 സെന്റ് വസ്തു. 30 പവന്റെ ആഭരണങ്ങളും ഇവര്‍ക്കുണ്ട്. മകന്റെ പേരില്‍ 65,000 രൂപ വില മതിക്കുന്ന ബൈക്ക് 2,56,394 രൂപയുടെ ബാങ്ക് ബാധ്യത രാമചന്ദ്രന് നായര്ക്കുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: