കോഴിക്കോട്: വിവാദ വര്‍ഗ്ഗീയ പ്രസംഗം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബുവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാലിക്കറ്റ് പ്രസ്ക്ലബില്‍ ഇന്നലെ നടന്ന പ്രത്യേക മുഖാമുഖം പരിപാടി- ജനസഭയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കെ.സി. അബു പറഞ്ഞത് വര്ഗീയനിലപാടിലല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളെ ആ അര്‍ത്ഥത്തില്‍ കാണേണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ ഏഴിന് നടന്ന ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അബു വര്‍ഗ്ഗീയ പ്രസംഗം നടത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ് ബാബു നല്കിയ പരാതിയെത്തുടര്‍ന്ന് നല്ലളം പോലീസ് കേസെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷനും അബുവിന് നോട്ടീസ് അയച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു മുസ്ലിം സംഘടനാ നേതാവുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഓരോ നിയോജകമണ്ഡലത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അങ്ങനെ ബേപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആദം മുല്‍സി ജയിക്കണം, അത് കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യം കൊണ്ടല്ല. ആദം മുല്‍സി പരാജയപ്പെട്ടാല്‍ മുസ്ലിങ്ങള്‍ക്ക് കോഴിക്കോട് ഒരു മുസ്ലിം മേയറെ നഷ്ടപ്പെടും.
മുസ്ലിം മേയറെയും വേണം, മുസ്ലിം എംഎല്‍എ ആയി ആദം മുല്സിയേയും വേണം എന്നാണ് നേതാവ് പറഞ്ഞത്, എന്നിങ്ങനെയായിരുന്നു അബുവിന്റെ പ്രസംഗം. മുസ്ലിം സംഘടനാ നേതാവിന്റെ അഭിപ്രായത്തോട് കോണ്‍ഗ്രസ് യോജിക്കുന്നുവെന്നും അബു പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: