കണ്ണര്: കെ.ജി. മാരാര്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ. ബാലറാം പറഞ്ഞു. പയ്യാമ്പലത്ത് സര്‍ഗ്ഗീയ കെ. ജി. മാരാര്‍ജിയുടെ 21-ാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘടനയില്‍ ഉന്നതസ്ഥാനം അലങ്കരിക്കുമ്പോള്‍ പോലും സാധാരണക്കാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ. ജി. മാരാര്‍. എളിമയാര്‍ന്ന ജീവിതത്തിലൂടെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായ അദ്ദേഹത്തിന് ജീവിതത്തില്‍ നിന്ന് വിടപറയുമ്പോള്‍ ആറടി മണ്ണുപോലും സ്വന്തമായി ഇല്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ഒരു പരിവര്‍ത്തനത്തിന്റെ ദിശയിലൂടെ മുന്നേറുമ്പോള്‍ ആ പരിവര്‍ത്തനത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവെച്ച മാരാര്‍ജിയുടെ ഓര്‍മ്മ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാണ്. ഇരുമുന്നണികളും ബിജെപിയെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. ആരെതിര്‍ത്താലും ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലെ നിര്‍ണ്ണായക ശക്തിയായി ബിജെപി മാറുമെന്നും മാരാര്‍ജി അടക്കമുള്ളവരുടെ ജീവിത സ്വപ്നം പൂവണിയുമെന്നും അഡ്വ.കെ.കെ. ബാലറാം പറഞ്ഞു. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.
ചടങ്ങില്‍ ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്, ദേശീയ സമിതി അംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ.രഞ്ജിത്ത്, എ.ദാമോദരന്‍, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രം, പി.എ.റിതേഷ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പൈലി വാത്യാട്ട്, എ.പി.ഗംഗാധരന്, സി.സദാനന്ദന് മാസ്റ്റര്‍, കെ.ഗിരീഷ് ബാബു, മോഹനന് മാനന്തേരി, ആനിയമ്മ രാജേന്ദ്രന്, അഡ്വ.എ.വി.കേശവന്, പി.ബാലകൃഷ്ണന്‍മാസ്റ്റര്‍, വി.കെ.സജീവന് തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ടി.സി.മനോജ് സ്വാഗതവും കെ.കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: