കൊച്ചി: നാഷണല്‍ അസോസിയേഷന് ഓഫ് റിയാല്‍റ്റേഴ്സ് ഇന്ത്യയുടെ സംസ്ഥാന ഘടകമായ കേരള റിയാല്‍റ്റേഴ്സ് അസോസിയേഷന് (കെ.ആര്.എ) ദക്ഷിണേന്ത്യന്‍ റിയാല്‍റ്റേഴ്സ് കോണ്‍ഫറന്‍സായ പ്രഗതി 2016-ന് ആതിഥേയത്വം വഹിക്കും. 29-ന് രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെ ഹോട്ടല്‍ ലെ മെറീഡിയനിലാണ് സമ്മേളനം.
കെ.ആര്.എ അംഗങ്ങള്‍, ദക്ഷിണേന്ത്യയില്‍നിന്നുള്ള റിയാല്റ്റര്മാര്, ക്രെഡായി, നാഷണല്‍ അസോസിയേഷന് ഓഫ് റിയാല്റ്റേഴ്സിന്റെ ഗവേണിംഗ് ബോഡി അംഗങ്ങള്‍, ആര്‍ക്കിടെക്ടുകള്‍, ഈ വ്യപാരരംഗവുമായി ബന്ധപ്പെട്ട പ്രഫഷണലുകള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ബില്‍, കൊച്ചിയെന്ന നിക്ഷേപകേന്ദ്രം, വിദേശ അഫിലിയേഷനുകളും റിയാല്റ്റര്മാര്ക്കുള്ള ഗുണഫലങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടത്തും.
പ്രമുഖ പരിശീലകന് കല്യാണരാമന് അയ്യര്‍ ക്ലാസെടുക്കും. ഞഋഞഅ ചെയര്മാന് എസ്. അജയകുമാര്‍, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം എന്നിവര്‍ സമ്മേളനത്തില്‍ മുഖ്യാതിഥികളായിരിക്കും. കെആര്‍എ പ്രസിഡന്റ് അബ്ജോ ജോയ്, സെക്രട്ടറി സുനോജ് ജോര്‍ജ്, ട്രഷറര്‍ നവീന്‍ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: