തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പത്തുചോദ്യങ്ങള്‍. വിഎസുമായി ബന്ധപ്പെടുത്തിയാണ് ഫെയ്സ്ബുക്കിലൂടെ ചെന്നിത്തല ചോദ്യങ്ങള്‍ ഉന്നയിച്ചത്. ലാവ്ലിന് വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് താങ്കള്‍ യോജിക്കുന്നുണ്ടോയെന്നും ടി.പി.വധക്കേസില്‍ തന്റെ പഴയ നിലപാട് തന്നെയാണ് ഇപ്പോഴുമെന്ന വി.എസിന്റെ പ്രസ്താവന എങ്ങനെ നോക്കിക്കാണുന്നുവെന്നും ചെന്നിത്തല ചോദിക്കുന്നു.
മദ്യനയത്തില്‍ വിഎസും യെച്ചൂരിയും തങ്കളുടെ നിലപാടിനോട് പ്രകടിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച് താങ്കള്‍ക്കെന്ത് പറയാനുണ്ടെന്നും ചോദിക്കുന്ന ചെന്നത്തല, താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വി.എസിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള പിണറായിയുടെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. ബാലകൃഷ്ണപിള്ള എല്‍ഡിഎഫിന്റെ ഭാഗമല്ലെന്ന വി.എസിന്റെ നിലപാടിനെക്കുറിച്ചും സിപിഎം സ്ഥാനര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വി.എസിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദ്യമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: