അന്തിക്കാട്: സംസ്ഥാനത്ത് എന്‍ഡിഎ മത്സരിക്കുന്നത് ഭരണംപിടിക്കാനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. എന്‍ഡിഎ അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരും സമ്പന്നരും തമ്മിലുള്ള പോരാട്ടമാണിവിടെ നടക്കുന്നത്.
44 നദികളുണ്ടായിട്ടും കുടിവെള്ളം പോലും ലഭ്യമല്ലാത്തവിധം ഇരുമുന്നണികളും ഭരിച്ച് വഴിമുട്ടിയ കേരളത്തിന് വഴികാട്ടിയാണ് എന്‍ഡിഎ. തൊഴിലിനും അന്നത്തിനും ഭൂമിക്കും കിടപ്പാടത്തിനും നീതിക്കും വേണ്ടി നടത്തുന്ന സമരങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ എന്‍ഡിഎയുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഭരതന് കല്ലാറ്റ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം പെരിങ്ങോട്ടുകര യൂണിയന് സെക്രട്ടറി അഡ്വ. കെ.സി.സതീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
സ്ഥാനാര്‍ത്ഥി ടി.വി.ബാബു, ബിജെപി മണ്ഡലം പ്രസിഡണ്ട് പി.ആര്.സിദ്ധന്, സെക്രട്ടറി എ.ആര്.അജിഘോഷ്, ബിഡിജെഎസ് സെക്രട്ടറി ശിവന്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രമീള സുദര്ശന്, മണ്ഡലം പ്രസിഡണ്ട് റുഖിയ സുരേന്ദ്രന്, ഷീബ സുരേന്ദ്രന്, ഗോകുല്‍ കരിങ്കരപ്പിള്ളി പ്രസംഗിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.എസ്.സുനില്‍ദത്ത് സ്വാഗതവും സുബിന് കാരാമാക്കല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: