ഗുരുവായൂര്‍: സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി ഇരു മുന്നണികളും കഴിഞ്ഞ 60 കൊല്ലമായി കേരളത്തെ വഞ്ചിക്കുകയാണ്. ഇതിന് അന്ത്യം ഉണ്ടാക്കിയേ പറ്റൂ. അതിനുള്ള ജനവികാരം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഇതുവരെ നെഹ്റു കുടുംബത്തിന്റെ സ്വത്ത് പോലെയായിരുന്നു. മക്കള്‍ ഭരിക്കും അല്ലെങ്കില്‍ മരുമക്കള്‍ ഭരിക്കും ഇന്ന് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. രണ്ടു കൊല്ലം കൊണ്ട് നരേന്ദ്ര മോദി ഭാരതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെയാണ്. അതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി. ഇതിന്റെ അസ്വസ്ഥതയാണ് പ്രതിപക്ഷം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുണ്ടാക്കിയ സഖ്യം താമസിയാതെ കേരളത്തിലും സംജാതമാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍ വികസന സാദ്ധ്യതയുള്ള അമൃതം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഗുരുവായൂരില്‍ നിവേദിതയെ വിജയിപ്പിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അതുവഴി കേരളത്തിലെ രാഷ്ടീയ അയിത്തത്തിനെതിര ,നടക്കുന്ന ഈ മഹാപോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ പി.നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്.അനീഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു, ബി.ജെ.പി.മധ്യമേഖല വൈസ് പ്രസിഡണ്ട് പി.എം.ഗോപിനാഥ്. ബിഡിജെഎസ് ജില്ലാവൈസ് പ്രസിഡന്റ് കെ.കെ.ബിജു, ബിജെപി മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ രാജന് തറയില്‍ .
സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിത ,എസ്.എസി.മോര്‍ച്ച സംസ്ഥാന സമിതി അംഗം എ.വേലായുധകുമാര്‍, ബിഡിജെഎസ്. ജില്ലാവൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണമേനോന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബി ജോയ് .അഡ്വ.രാംലാല്‍.ജയറാം കടവില്‍. ജിതിന് ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: