പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രഥമ-ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗുകള്‍ ഇന്നലെ സമാപിച്ചു. ദ്വിതീയ വര്‍ഷ ശിബിരം പാലക്കാട്ടെ കല്ലേക്കാട്ടും പ്രഥമ വര്‍ഷം തൃശൂര്‍ പേരാമംഗലത്തുമായിരുന്നു.
ഇന്ന് ബുദ്ധിജീവികളെന്ന് അഭിനയിക്കുന്നവര്‍ കുബുദ്ധികളാണെന്നും പ്രത്യേക അജണ്ടയുമായി ഇറങ്ങിയിരിക്കുകയാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ പത്രാധിപര്‍ എ. എസ്. വിജയകുമാര്‍ പറഞ്ഞു. കല്ലേക്കാട്ട് സംഘശിക്ഷാവര്‍ഗ് സമാപനയോഗത്തില്‍ അദ്ധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടിന്റെ നിലനില്‍പ്പിന് ദേശീയബോധമുള്ള തലമുറ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും ആ കര്‍ത്തവ്യമാണ് ആര്‍എസ്എസ് നിറവേറ്റുന്നതെന്നും പേരാമംഗലം ശിബിരത്തിന്റെ സമാപനത്തില്‍ കേസരി പത്രാധിപര്‍ ഡോ. എന്‍. ആര്. മധു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: