തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിലെ ഐസിഡിഎസ് സൂപ്പല്വൈസര്മാര് ഉള്‍പ്പെടെയുള്ള ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തിക്കൊണ്ട് ഇറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. വകുപ്പിന്റെ കീഴിലുള്ള അംഗന്‍വാടികള്‍, മറ്റ് സാമൂഹ്യക്ഷേമ കേന്ദ്രങ്ങള്‍ എന്നിവയുടെ മേല്‍നോട്ടച്ചുമതലയുള്ള ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ ഒരു പ്രതേ്യക ഓഫീസ് സമുച്ചയത്തിനുള്ളിലിരുന്ന് ജോലിചെയ്യുന്നവരല്ല.
ഡ്യൂട്ടിയുടെ ഭാഗമായി ഓരോദിവസവും വ്യത്യസ്ത സ്ഥലങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന ഇത്തരം ജീവനക്കാര്‍ക്ക് രാവിലെയും വൈകിട്ടും കൃത്യമായി ഒരു സ്ഥലത്തുപോയി പഞ്ചിംഗ് ചെയ്യുന്നതിന് പ്രയോഗികമായി ബുദ്ധിമുട്ടുണ്ട്. ഈ ജീവനക്കാരുടെ ഡ്യൂട്ടി നേരത്തേതന്നെ നിശ്ചയിച്ച് നല്‍കുകയും അതിന്‍പ്രകാരം അവരുടെ ടൂര്‍ഡയറി പരിശോധിച്ചാണ് അവരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. അതിനായി പ്രത്യേകം യാത്രാബത്തയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
റവന്യൂ, സര്‍വേ സാമ്പത്തിക സ്ഥിതിവിവരം, ആരോഗ്യം തുടങ്ങി നിരവധി വകുപ്പുകളില്‍ ഇത്തരത്തിലാണ് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്ക് ചുമതല നിശ്ചയിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ തികച്ചും അപ്രായോഗികവും ജീവനക്കാര്‍ക്കും വകുപ്പിന്റെ പ്രവര്‍ത്തനത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതുമായ ഉത്തരവ് ഉടന്‍ പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: