കല്‍പ്പറ്റ: രണ്ടു വയസ്സുകാരന്റെ മൃതദേഹം അയല്‍വാസിയായ ബന്ധുവിന്റെ വീട്ടുമുറ്റത്ത് സംസ്ക്കരിച്ചു. കിടപ്പാടം മാത്രം സ്വന്തമായുള്ള വയനാട്ടിലെ പൂതാടി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ നെല്ലിക്കര ഞാറക്കല്‍ ജയേഷിനും രജനിക്കുമാണ് ഈ ഗതികേട്. തങ്ങളുടെ പൊന്നോമനയുടെ ജഡം സംസ്ക്കരിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത ദുര്‍ഗതി. ന്യുമോണിയ ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന ഇവരുടെ രണ്ടു വയസ്സുകാരനായ മകന് വ്യാഴാഴ്ച്ചയാണ് മരിച്ചത്. നെല്ലിക്കര കോളനികാര്‍ക്ക് പൊതുശ്മാശാനം ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ജയേഷിന്റെ സഹോദരിയായ മിനിയുടെ വീട്ടുമുറ്റത്ത് കുട്ടിയെ സംസ്ക്കരിക്കുകയായിരുന്നു. മിനിക്കും കിടപ്പാടം മാത്രമേയുള്ളു. ഇക്കാരണത്താല്‍ വീടിന്റെ ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ് കുഞ്ഞിനെ മറവ് ചെയ്തത്. കോളനിക്കാര്‍ക്ക് എത്രയും വേഗം പൊതുശ്മശാനം അനുവദിക്കണമെന്ന് ആദിവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ. സുബ്രമണ്യന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: