ആലപ്പുഴ: ആര്‍എസ്പിക്കു പിന്നാലെ ഓള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കും യുഡിഎഫിലേക്ക്. ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ഇന്ന് രാവിലെ എട്ടിന് തൃശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കാലങ്ങളായി കൂടെ നിര്‍ത്തി അപമാനിച്ച എല്‍ഡിഎഫിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫില്‍ ചേരാന്‍ ഫോര്‍വേഡ് ബ്ലോക്ക് തീരുമാനിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎമ്മിന് കൂട്ടുകൂടാമെങ്കില്‍ കേരളത്തില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് അതാകില്ലെന്ന ചോദ്യമാണ് ഫോര്‍വേഡ് ബ്ലോക്ക് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇന്നു നടക്കുന്ന കൂടിക്കാഴ്ചയില്‍ ദേശീയ സെക്രട്ടറി ദേവരാജന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. റാംമോഹന്, നേതാക്കളായ ബ്രഹ്മാനന്ദന്, കളത്തില്‍ വിജയന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: