അഗര്‍ത്തല: ഐഎസ് ഭീകരരെ സമാധാന ചര്‍ച്ചകള്‍ക്കായി വിളിച്ച ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന് മറുപടിയായി ലഭിച്ചത് തലയറുത്തയാളുടെ ചിത്രം. അഗര്‍ത്തലയില്‍ രവിശങ്കര്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇറാഖിലെയും സിറിയയിലെയും ഐഎസ് ഭീകരരുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്ന് താന്‍ അവരെ അറിയിച്ചു.
മറുപടിയായി തലയറുക്കപ്പെട്ട ആളുടെ ചിത്രം ലഭിച്ചതോടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള തന്റെ ശ്രമങ്ങള്‍ അവസാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഐഎസ് ഭീകരര്‍ യാതൊരു തരത്തിലുമുള്ള സമാധാന ചര്‍ച്ചകളും ആഗ്രഹിക്കുന്നവരല്ല. സൈനിക നടപടി മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ത്രിപുരയില്‍ എത്തിയതായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വാചാലനായി. എല്ലാ സംസ്കാരങ്ങളെയും, മതങ്ങളെയും വിശ്വാസങ്ങളെയും പ്രത്യശാസ്ത്രങ്ങളെയും ഏകോപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ജീവനകലയുടെ ആചാര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: