കൊച്ചി: കോന്നി സ്വദേശിനികളായ മൂന്നു പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നു വ്യക്തമാക്കി പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഹൈക്കോടതി തീര്‍പ്പാക്കി.
പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ആതിര.
ആര്. നായര്‍, എസ്. രാജി, ആര്യ. കെ. സുരേഷ് എന്നിവരെ കഴിഞ്ഞ ജൂലായ് ഒമ്പതിനാണ് കാണാതായത്. പിന്നീട് ആതിരയെയും രാജിയെയും പാലക്കാടിനടുത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയിലും ആര്യയെ പരിക്കേറ്റ നിലയിലും കണ്ടെത്തി.ആര്യ പിന്നീട് ആശുപത്രിയില്‍ മരിച്ചു. ദുരൂഹ മരണങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്പെണ്കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് പി. ഉബൈദാണ് പരിഗണിച്ചത്.
പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്നും അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി പി. വിജയരാഘവന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം മാതാപിതാക്കള്‍ക്ക് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: