കൊച്ചി: കെഫ് ഇന്‍ഫ്ര എംബസി ഗ്രൂപ്പുമായി സഹകരിച്ചുള്ള ആദ്യത്തെ നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കി. എംബസി 7 ബി പദ്ധതിയാണ് ബെംഗളൂരുവില്‍ 13 മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്. ഏഷ്യയിലെ ആദ്യത്തെ ഓഫ്സൈറ്റ് നിര്‍മാണ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെട്ട പദ്ധതിയാണിത്.
375 കോടി രൂപ ചെലവിലാണ് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പദ്ധതി വിഭാവനം ചെയ്തതെന്ന് കെഫ് ഇന്‍ഫ്ര സിഇഒ സുമേഷ് സച്ചാര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഓഫ്സൈറ്റ് നിര്‍മാണ പദ്ധതി തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ പുരോഗമിക്കുകയാണ്.
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കാണ് ഇവിടെ ഉയരുന്നത്. റോബോട്ടിനെ ഉപയോഗിച്ചുകൊണ്ടുള്ള ഫ്രീ ഫാബ് റൂമുകളും കോണ്‍ഗ്രീറ്റ് മതിലുകളും ഇതിന്റെ സവിശേഷതയാണെന്ന്് സച്ചാര്‍ പറഞ്ഞു. 650 കോടി രൂപ ചെലവ് ചെയ്ത് 42 ഏക്കറിലാണ് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: