തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത അതിന്റെ മുര്ധന്യത്തില് എത്തിയിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സീതാറാം യെച്ചൂരി ഇടപെട്ടിട്ടും നിയന്ത്രിക്കാനാകാത്തവിധം വിഭാഗീയത വളര്‍ന്നിരിക്കുന്നു. വി.എസ്. പാര്‍ട്ടി വിരുദ്ധനെന്ന പിണറായുടെ പ്രസ്താവന മലമ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമാണ്.
1996ലെ മാരാരികുളം മലമ്പുഴയില്‍ ആവര്ത്തിപ്പിക്കുകയെന്നതാണ് പിണറായിയുടെ ലക്ഷ്യം. ഇങ്ങനെ പരസ്പരം പോരടിക്കുന്നവര്‍ക്ക് എങ്ങനെ ജനങ്ങളെ സേവിക്കാന്‍ കഴിയും. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന വിഭാഗീയതയും അന്തഛിദ്രവും അവസാനിച്ചില്ലെന്നത് ഇതോടു കൂടി വ്യക്തമായി. അച്യുതാനന്ദന് ഒഴുകെ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്ക് സീറ്റു നല്‍കാതിരുന്നത് പാര്‍ട്ടിയിലെ അച്യുതാനന്ദന് യുഗം അവസാനിപ്പിക്കാനുള്ള പിണറായിയുടെ ഗുഢതന്ത്രമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: