കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം അക്കൗണ്ട് തുറക്കല്‍ മാത്രമല്ല 75 സീറ്റ് നേടി സംസ്ഥാനം ഭരിക്കലാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്ന് ബിഡിജെഎസ് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം.പി.രാഘവന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് മാവുങ്കാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിലൂടെ കേരളം രക്ഷപ്പെടണമെങ്കില്‍ എന്‍ഡിഎ ഭരിക്കണം. കേരളത്തിലെ വോട്ടര്‍മാരെ ഇടത് വലത് മുന്നണികള്‍ വെറും വോട്ടുകുത്തി യന്ത്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്ന എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ എത്ര വ്യവസായങ്ങളാണ് കേരളത്തില്‍ തുറന്നിട്ടുള്ളതെന്ന് ജനങ്ങള്‍ പരിശോധിക്കണം. വ്യവസായ വളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്തിനെ കണ്ട് പഠിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഓര്‍മ്മിപ്പിച്ചു.
ഇടത് വലത് മുന്നണികളുടെ താല്പര്യം സംരക്ഷിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുണ്ടാക്കിയ വിവാദങ്ങള്‍ ഇതിനുദാഹരണമാണ്. വിവാദമുണ്ടാക്കിയവര്‍ സിബിഐ അന്വേഷണം വരുമെന്ന ഘട്ടത്തില്‍ മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, ബിഡിജെഎസ് ദേശീയ സമിതി അംഗം അരയാക്കണ്ടി സന്തോഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡവലപ്പ്മെന്റ് മാനേജര്‍ കെ.ബി.പ്രജില്‍, ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ്പി.കെ.രാമന്, എന്‍ഡിഎ സ്ഥാനാര്‍ഥി എം.പി.രാഘവന് എന്നിവര്‍ സംസാരിച്ചു. ബളാല്‍ കുഞ്ഞിക്കണ്ണന് സ്വാഗതവും പി.ടി.ലാലു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: