ന്യൂദല്‍ഹി:ജര്‍മന്‍ യുവതി പീഡനത്തിന് ഇരയായതിന് പിന്നാലെ ദല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി വീണ്ടും മാനഭംഗത്തിനിരയായി. കിഴക്കന്‍ ദല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് യുവതിയെ നാലംഗ സംഘംപീഡനത്തിന് ഇരയാക്കിയത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം വാങ്ങാനിറങ്ങിയ യുവതിയെ സംഘം കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ യുവതിയെ സംഘം മധു വിഹാര്‍ പ്രദേശത്ത് തള്ളി കടന്നുകളഞ്ഞു.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനവും പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: