തിരുവനന്തപുരം: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെ ക്വിക് വെരിഫിക്കേഷന് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. സപ്ലൈകോയില്‍ നടന്ന ഇടപാടുകളില്‍ തിരിമറി നടത്തിയതിലൂടെ മന്ത്രി 36.5 കോടിയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം സെന്‍ട്രല്‍ റേഞ്ച് എസ്പി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസ് മാനേജ്മെന്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇ ടെണ്ടര്‍ വ്യവസ്ഥകളും പര്‍ച്ചേസ് മാനുവല്‍ വ്യവസ്ഥകളും അട്ടിമറിച്ച് കൃതിമ സ്റ്റോക്കൗട്ട് കാണിച്ച് രണ്ട് കോടിയിലധികം രൂപ ചെലവിട്ട് 1500 ക്വിന്റല്‍ വറ്റല്‍മുളക് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിയെന്ന് പരാതിയില്‍ പറയുന്നു.
മന്ത്രിയുടെ ഇഷ്ടക്കാരനായ വിതരണക്കാരന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത് അഴിമതി നടത്താനാണ്. പര്‍ച്ചേസ് മാനുവല്‍ 4.2 പ്രകാരമുളള ഗൈഡ് ലൈനില്‍ അനുശാസിക്കുന്നത് ലക്ഷം രൂപയില്‍ കൂടുതലുള്ള ഓര്‍ഡറുകള്‍ പ്രീആഡിറ്റ്, ബിഡ് ഇവാലുവേഷന്‍, ബിഡ് അഡ്വര്‍ടൈസ്മെന്റ്, െ്രെപസ് കമ്പാരിറ്റീവ് മാര്‍ക്കറ്റ് റേറ്റ് എന്നിവയൊക്കെ പരിശോധിച്ചായിരിക്കണം എന്നാണ്. എന്നാല്‍ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഇടെണ്ടര്‍ അട്ടിമറിച്ച് ശ്രീവിനായക എന്റര്‍െ്രെപസസ്, ആശീര്‍വാദ് ട്രേഡിംഗ് കമ്പനി, ഗ്ലോബല്‍ ട്രേഡ് ലിങ്ക്സ് എന്നീ സ്വകാര്യ കരാറുകാരില്‍ നിന്നു രണ്ടരകോടി രൂപയുടെ ഗുണനിലവാരമില്ലാത്ത തുവരപരിപ്പ് ക്വട്ടേഷനിലുടെ വാങ്ങി മന്ത്രിയും കൂട്ടരും കമ്മീഷന് കൈപ്പറ്റിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. വി.ശിവന്‍കുട്ടി എംഎല്‍എയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: