ഇടുക്കി : പൈനാവ് പോളിടെക്നിക്ക് കോളേജിലെ വനിതാ പ്രിന്‍സിപ്പലിനെയും ചെറുതോണി എസ്ഐയെയും അധിക്ഷേപിച്ച് പ്രസംഗിച്ച സിപിഎം നേതാവ് എം.എം മണിക്കെതിരെ പോലീസ് കേസെടുത്തു.
ചെറുതോണിയിലെ പൊതുസമ്മേളനത്തിലാണ് മണിയുടെ വിവാദ പ്രസംഗം. എസ്എഫ്ഐയുടെ അക്രമത്തിനെതിരെ പരാതി നല്‍കിയതിനാണ് വനിതാപ്രിന്‍സിപ്പലിനെ മണി അധിക്ഷേപിച്ചത്. വനിതാ പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നായിരുന്നു മണിയുടെ പരാമര്‍ശം. തന്തയ്ക്കുപിറക്കാത്ത എന്ത് പ്രവൃത്തിയും ചെയ്യുന്നവനാണ് എസ്ഐ എന്നായിരുന്നു മണിയുടെ ആക്ഷേപം.
പോലീസുകാര്‍ വായില്‍ നോക്കികളാണെന്നു പറഞ്ഞ മണി എസ്ഐയെയും പോലീസുകാരെയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. ജെഎന്‍യു സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ എസ്എഫ്ഐ പഠിപ്പ് മുടക്കിയിരുന്നു. ഇതിന്റെ ഭാഗമായി പൈനാവ് പോളിടെക്നിക്കിലും പഠിപ്പ് മുടക്കി.
എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ഇവിടെ സംഘര്‍ഷം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ചെറുതോണിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: