പത്തനംതിട്ട: യുപിഎ സര്‍ക്കാരിന്റെ ആസിയാന്‍ കരാറാണ് റബര്‍കര്‍ഷകരുടെ ദുരിതത്തിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബ്ബറിന് വിലവര്‍ദ്ധിച്ചപ്പോള്‍ മേന്മ നടിച്ചവര്‍ വിലയിടിഞ്ഞപ്പോള്‍ എന്തുകൊണ്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. റബ്ബര്കര്ഷകര് കേരളത്തില്‍ ആത്മഹത്യചെയ്യുന്നു.
കൃഷിക്കാരെ ആത്മഹത്യയിലേക്ക് നയിച്ച സര്‍ക്കാരാണ് യുഡിഎഫിന്റേത്. സംസ്ഥാന സര്‍ക്കാര്‍ റബര്‍ സംഭരിക്കാനായി 300 കോടി നീക്കിവെച്ചു. എന്നാല്‍ 94 കോടി മാത്രമാണ് ചെലവഴിച്ചത്. റബറിന് കുറഞ്ഞത് 200 രൂപയെങ്കിലും നല്കാന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. കൃഷിക്കാരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കര്‍ഷകരുടെ ദുരിതം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കണ്ടഭാവം നടിക്കുന്നില്ല. ഉദ്ഘാടന മാമാങ്കങ്ങളിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: