കൊച്ചി: ജയസാദ്ധ്യതയും ജനങ്ങള്‍ക്കിടയില്‍ നേതാക്കള്‍ക്കുള്ള സ്വീകാര്യതയുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ മാനദണ്ഡമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോണ്‍ഗ്രസിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ കൂട്ടായി നയിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കണമെന്നതിനര്ത്ഥം നാലു തവണ ജയിച്ചവര്‍ മാറി നില്ക്കണമെന്നല്ലെന്നും ചെന്നിത്തല വിശദീകരിച്ച.
അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നതിന് എഐസിസി വിലക്കേര്‍പ്പെടുത്തി. സ്വയം പ്രഖ്യാപനങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: