തിരുവനന്തപുരം : പത്ത് വ്യത്യസ്ത കാര്യങ്ങള്‍ ഒരേസമയം നിര്‍വ്വഹിക്കുന്നതാണ് ദശാവധാനം. പത്ത് സംസ്കൃത പണ്ഡിതന്മാര് സദസ്യരായിരുന്ന് ഉന്നയിക്കുന്ന, നിര്‍ദ്ദേശിക്കുന്ന പത്ത് തരത്തിലുള്ള ഭാഷാകാര്യങ്ങള്‍ ഒരേ സമയം മഹാപണ്ഡിതന്മനായ അവധാനി ഹാസ്യരസത്തിന്റെ അകമ്പടിയോടുകൂടി നിര്‍വ്വഹിക്കുന്നു.
സമസ്യ, ദത്തപദി, വര്‍ണ്ണനം, നിഷിദ്ധാക്ഷരി, വ്യസ്താക്ഷരി, കാവ്യപാഠം, അപ്രസ്തുതഭാഷണം, അകാശപുരാണം, ഛന്ദോഭാഷണം, ഘണ്ടാഗണനം എന്നിവയാണ് പത്ത് അവധാന വിഷയങ്ങള്‍. ശിക്ഷണം കൊണ്ടും നിരന്തരമായ പരിശീലനംകൊണ്ടും മനുഷ്യമേധയുടെ ധാരണാശക്തി എത്രമാത്രം വിപുലമാക്കാം എന്നതിന്റെ അത്ഭുതാവഹമായ പ്രത്യക്ഷപ്രകടനമാണ് ദശാവധാനം.
അവധാനകലയുടെ കുലപതിയും ആന്ധ്രസ്വദേശിയുമായ സംസ്കൃത പണ്ഡിതനും കവിയുമായ ദോര്ബല പ്രഭാകരശര്മ്മയാണ് ദശാവധാനത്തിന് നേതൃത്വം നല്‍കുന്നത്.
തിരുവനന്തപുരം ഗവ. സംസ്കൃത കോളേജില്‍ 26, 27 തീയിതകളില്‍ നടക്കുന്നു. അന്‍പതോളം സംസ്കൃത പണ്ഡിതരുടെ നവരാത്രി വിദ്വത് സദസ്സിന്റെ ഭാഗമായാണ് 16ന് വൈകുന്നേരം 4ന് ദശാവധാനമെന്ന പണ്ഡിതകലാപ്രദര്ശനം ഒരുക്കിയിരിക്കുന്നത്.
26ന് കാലത്ത് 10ന് തിരുപ്പതി വേദ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. കെ.ഇ ദേവനാഥന് ഉദ്ഘാടനം ചെയ്യുന്ന സദസ്സില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം. നന്ദകുമാര്‍ ഐഎഎസ് മുഖ്യാതിഥിയായിരിക്കും. ഡോ. ശ്രീനിവാസ വര്‍ക്കേഡി സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: