കോട്ടയം: ഭാരതീയ വാസ്തുശാസ്ത്രമണ്ഡലം ത്രിദിന സെമിനാറും പുരസ്ക്കാര സമർപ്പണവും 26മുതൽ തലശ്ശേരിയിൽ നടക്കും. തലശ്ശേരി മാതാ ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന സെമിനാർ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും.
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. വാസ്തുശാസ്ത്രത്തിലെ ആനുകാലിക വിഷയങ്ങളെ സംബന്ദിച്ച് കേരളത്തിലെ പ്രശസ്ത വാസ്തു ശാസ്ത്രകാരൻമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചെങ്ങന്നൂർ സദാശിവനാചാരി, നീലേശ്വരം എം.കെ. ഭാസ്കരൻ ആചാരി, പെരിങ്ങോട് പി.കെ. കുട്ടിനാരായണൻ എന്നിവർക്ക് ശില്പി രത്ന പുരസ്ക്കാരവും,
ഡോ. സേതുമാധവൻ കോയിത്തട്ടയ്ക്ക് വാസ്തുരത്ന പുരസ്കാരവും സമർപ്പിക്കും. 28ന് നടക്കുന്ന സമാപന സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വൈസ് ചാൻസിലർ പി.എൻ. സുരേഷ് വിശിഷ്ടാതിഥിയായിരുക്കുമെന്ന് ഭാരതീയ വാസ്തു ശാസ്ത്രമണധലം സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. സുനിൽകുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: