കണ്ണൂര്‍: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനു നേരേ കരിഓയില്‍ പ്രയോഗം. കവിതാ തീയേറ്ററിന് സമീപത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഗേറ്റിലും ചുമരിലുമാണ് കരിഓയില്‍ ഒഴിച്ചത്. ചാലാട് മണലിലെ മാരാര്‍ജി മന്ദിരത്തിനു നേരേയും ആക്രമണമുണ്ടായി.
മാരാര്‍ജി മന്ദിരത്തിനു നേരെ പുലര്‍ച്ചെ ഒരുസംഘം കുപ്പിയെറിയുകയായിരുന്നു. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനംനടത്തി.
ബിജെപി മണ്ഡലം പ്രസിഡന്റ് പി. വിനീഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം എം.കെ. വിനോദ്, പള്ളിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലകൃഷ്ണന്, ബൈജു മണലില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: