തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന ഭക്തര്ക്ക്് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ തുക പൂര്‍ണ്ണമായും ട്രസ്റ്റ് വഹിക്കും.
23ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ പ്രധാന ചടങ്ങായ പണ്ടാര അടുപ്പിലെ അഗ്നിപകരല്‍ രാവിലെ 10ന് നടക്കും. ശ്രീകോവിലില്‍ നിന്നും പകരുന്ന ദീപം മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി തിടപ്പള്ളികളിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം സഹമേല്‍ശാന്തിക്ക് കൈമാറും.
ക്ഷേത്രത്തിനു പുറത്ത് പാട്ടപുരയുടെ മുന്നില്‍ തയ്യാറാക്കിയിട്ടുള്ള പണ്ടാരഅടുപ്പില്‍ അഗ്നിപകരുന്നതോടെ ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളില്‍ തീകത്തിക്കും. ഉച്ചക്ക് 1.30നാണ് പൊങ്കാല നിവേദ്യം. നിവേദ്യം നടത്തുന്നതിനായി 250ല്‍പ്പരം പൂജാരിമാരെ നിയോഗിച്ചു. നിവേദ്യ സമയത്ത് ഹോലികോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടത്തും. വൈകുന്നേരം ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായി കുത്തിയോട്ടവ്രതക്കാര്ക്ക് ചൂരല്‍കുത്ത് ചടങ്ങും പുറത്തെഴുന്നള്ളത്തും നടക്കും.
ക്ഷേത്രത്തിനു ചുറ്റും പത്ത്കിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന പൊങ്കാല സമര്‍പ്പണത്തില്‍ നാല്പത് ലക്ഷം ഭക്തജനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ പൊങ്കാലക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്.ട്രസ്റ്റ് ചെയര്മാന് കെ.പി.രാമചന്ദ്രന്‍നായര്‍, പ്രസിഡന്റ് വിനോദ്, സെക്രട്ടറി സി.അജിത്കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: