കോട്ടയം:കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള സംസ്ഥാന സമ്മേളനം 25 ന് തിരുവനന്തപുരം പബ്ലിക്ലൈബ്രറി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണന് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃരത്ന അവാര്‍ഡ് മന്ത്രി എ.പി അനില്‍കുമാര്‍ വിതരണം ചെയ്യും. മന്ത്രി പി.കെ. ജയലക്ഷ്മി, കെറ്റിഡി സി ചെയര്മാന് വിജയന് തോമസ്, ബിജെപി നേതാവ് വി. മുരളീധരന് എന്നിവരും പങ്കെടുക്കും. കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്ന് ചെയര്മാന് കെ.ജി വിജയകുമാരന്‍ നായരും ജനറല്‍ സെക്രട്ടറി ജയിംസ് കലാവടക്കനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: