തിരുവനന്തപുരം: ചരിത്രത്തിന്റെ ശേഷിപ്പുകളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്‍മണ്ഡപം എന്നത് ആചാരപരമായി മാത്രമല്ല പൗരാണിക സമ്പത്ത് എന്ന നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇത് ആര് പറഞ്ഞിട്ട് പൊളിച്ചു എന്ന് കളക്ടര്‍ വ്യക്തമാക്കണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണം എന്നും കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും വികാരം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന് കിടക്കുന്ന പദ്മനാഭസ്വാമി ക്ഷേത്രത്തിന് എതിരായ ഏതൊരു നീക്കവും ചെറുത്ത് തോല്‍പ്പിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: