കണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
ജയരാജനെ പരിശോധിച്ച അഞ്ചംഗ ഡോക്റ്റര്‍മാരുടെ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കണ്ണൂര്‍ ജില്ലാജയില്‍ സൂപ്രണ്ടിനാണ് ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറിയത്. ഈ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് തലശേരി കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.‘
നേരത്തെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ചോദ്യം ചെയ്യലിനായി ജയരാജനെ കസ്റ്റഡിയില്‍ വാങ്ങുന്നതില്‍ നിന്ന് സിബിഐ പിന്മാറിയിരുന്നു. പിന്നീട് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തലശേരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: