കൊച്ചി: സംസ്ഥാനത്ത് ആദ്യമായി പൈപ്പ് ലൈന്‍ വഴി പാചകവാതം വീടുകളില്‍ എത്തിക്കുന്ന ഗെയിലിന്റെ പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കളമേശരി നഗരസഭയിലെ പത്ത് വീടുകളിലും, മെഡിക്കല്‍ കോളജ് ക്യാന്റീനിലുമാണ് പൈപ്പ് ലൈന്‍ വഴി പാചകവാതകം എത്തിക്കുന്നത്.
പാചകവാതകത്തേക്കാള്‍ പതിനഞ്ച് ശതമാനം വില കുറച്ചാണ് ദ്രവീകൃതപ്രകൃതിവാതകം വില്‍ക്കുന്നത്. ഗെയിലും അദാനി ഗ്യാസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന സ്മാര്‍ട്ടി സിറ്റിയില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുളള തൊഴില്‍ സാധ്യതയെക്കാള്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് പുതിയ കമ്പനികളുടെ നേരിട്ടുളള വരവാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: