കൊച്ചി: പ്രമുഖ പ്രവാസി വ്യവസായി എ. സുന്ദര്‍ മേനോന് പത്മശ്രീ നല്കുന്നതിനെതിരെയുളള്ള ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. എ. സുന്ദര്‍ മേനോന് പത്മശ്രീ നല്‍കുന്നതിനെതിരെ കോഴിക്കോട് സ്വദേശി സി.കെ പദ്മനാഭന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെതാണ് നിര്‍ദേശം.
ഹര്‍ജി പരിഗണിക്കവെ പ്രമുഖ പ്രവാസി വ്യവസായി എ. സുന്ദര്‍ മേനോന് എതിരായി തൃശൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഹര്‍ജി അനുവദിക്കരുതെന്നും ഹര്‍ജിക്ക് പൊതുതാല്പര്യ ഹര്‍ജിയുടെ സ്വഭാവമുള്ളതിനാല്‍ സിംഗിള്‍ ബെഞ്ച് പരിഗണിക്കേണ്ടതില്ലെന്നും സുന്ദര്‍ മേനോന്റെ അഭിഭാഷകന് വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്കുന്നതിനു കോടതി ഉത്തരവിട്ടത്.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി സുന്ദര്മേനോന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മശ്രീ പ്രഖ്യാപിച്ചിരുന്നു. ക്രിമിനല്‍ കേസ് നിലവിലുള്ള ഒരു വ്യക്തിക്ക് പത്മശ്രീ നല്‍കുന്നത് തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുമെന്നും സുന്ദര്മേനോന് പത്മശ്രീ നല്‍കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
അതേസമയം ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും പത്മശ്രീ പുരസ്കാരം പ്രഖ്യാപിക്കുന്നതിനു മുമ്പ് സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മറ്റൊരു ഹര്‍ജി ഹൈക്കോടതി തള്ളിയതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: