മാവേലിക്കര: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപി കേരളത്തില്‍ മികച്ച വിജയം നേടുമെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടിയുടെ കോര്‍ കമ്മറ്റിയോഗം ചേര്‍ന്ന ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 60 വര്‍ഷമായി ഇരു മുന്നണികളും മാറി മാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു.
ഇതുവരെ സാധിക്കാത്ത എന്തു വികസനമാണ് ഇനിയും കേരളത്തില്‍ ഇവര്‍ കൊണ്ടുവരിക. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളിലേക്ക് പാര്‍ട്ടി ഇതുവരെ കടന്നിട്ടില്ല. ഇപ്പോള്‍ അംഗത്വ കാമ്പയിന് വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത് തലം മുതലുള്ള കമ്മറ്റികള്‍ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കും.
ചില മാധ്യമങ്ങള്‍ കപട വാര്‍ത്തകള്‍ നല്കി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറയുന്നത് സമുദായത്തിന്റെ കാഴ്ചപ്പാടാണെന്നും ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസമില്ലെന്നും ബിഡിജെഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഐക്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, സുഭാഷ് വാസു, ടി.വി. ബാബു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 14 ജില്ലാകോഓര്ഡിനേറ്റര്മാര്, 16 കോര്‍ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 30 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: