സിംഗപ്പൂര്‍ സിറ്റി: അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയിലായി. മുംബൈയില്‍ നിരവധി കൊലപാതകക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ഇയാളെ സിംഗപ്പൂര്‍ പോലീസാണ് പിടികൂടിയത്.
സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് വിവരം. വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നത്. എല്‍ടിടിഇയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് കുമാര്‍ പിള്ള.
ഒളിവിലായിരുന്ന കുമാര്‍ പിള്ളയെ പിടികൂടുന്നതിന് ഇന്റര്‍പോള്‍ നേരത്തേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായ ആള് കുമാര്‍ തന്നെയാണെന്ന് സ്ഥിരീകരിയ്ക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും അതുറപ്പാക്കി കഴിഞ്ഞാല്‍ കേസുകള്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ‘
ഇംഗ്ലണ്ട്, തമിഴ്നാട്, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ സ്ഥലങ്ങളിലാണ് കുമാര്‍ പിള്ള ഒളിവില്‍ കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: