ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന എ ഗ്രൂപ്പ് നിലപാട് ഹൈക്കമാന്റ് തള്ളി. തെരഞ്ഞെടുപ്പിന് കൂട്ടായ നേതൃത്വം മതിയെന്നും ആരായിരിക്കണം മുഖ്യന്ത്രിയെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിയ്ക്കുമെന്നും ഹൈക്കമാന്റ് വ്യക്തമാക്കി.
ഹൈക്കമാന്റ് അംഗീകാരമില്ലാതെയാണ് ഉമ്മന്‍ ചാണ്ടിയെ എ ഗ്രൂപ്പ് ഉയര്‍ത്തികാണിക്കുന്നതെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്. എന്നാല്‍ പരമാവധി ഗ്രൂപ്പ് വഴക്ക് ഒഴിവാക്കി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്താനാണ് നേതൃത്വം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇക്കാര്യത്തില്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ നിലപാട് നിര്‍ണായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
അടുത്തയാഴ്ച ദല്‍ഹിയിലെത്താന്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: