കോഴിക്കോട്: സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു. കോഴിക്കോട് കൊയിലാണ്ടിക്കടുത്തുള്ള ചേമഞ്ചേരിയിലുണ്ടായ അപകടത്തിലാണ് ഒരാള്‍ മരിച്ചത്. തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപമാണ് മറ്റൊരപകടം നടന്നത്.
ചേമഞ്ചേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കരനാണ് മരിച്ചത്. കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി പ്ലാക്കല്‍ ജോര്‍ജാണ് മരിച്ചത്. ടെക്നോ പാര്ക്കിന് സമീപമുണ്ടായ അപകടത്തില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച അനിത എന്ന സ്ത്രീയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: