തിരുവനന്തപുരം: സംഘ പ്രവര്‍ത്തനം എങ്ങെനയാണെന്ന് ജിവീച്ചുകാണിച്ച പാഠ പുസ്തകമായിരുന്നു ശിശുപാല്ജിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍. ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന ശിശുപാല്‍ജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ ഗുരുപാരമ്പര്യത്തിനനുസരിച്ചുള്ള നേതാവായിരുന്നു ശിശുപാല്‍ജി. സത്യത്തിന്റെ മുന്നില്‍ മാത്രമെ അദ്ദേഹം തലകുനിച്ചിട്ടുള്ളൂ. സമ്പത്തിനു വേണ്ടി അദ്ദേഹം ജീവിച്ചില്ല. അത് വന്നുപോകും എന്നായിരുന്നു ശിശുപാല്‍ജിയുടെ അഭിപ്രായം. ഒന്നിന്റെയും മുന്നില്‍ അദ്ദേഹം പതറിയിട്ടുമില്ല. സംഘ പ്രവര്‍ത്തനത്തിന്റെ സംശയ നിവാരണിക്ക് ഏതു സമയവും അദ്ദേഹത്തെ സമീപിക്കാമായിരുന്നു.
സംഘ പ്രവര്‍ത്തനം സങ്കീര്‍ണ്ണമായ കാലഘട്ടത്തില്‍ അദ്ദേഹം മുന്നില്‍ നിന്നു നമുക്ക് വഴികാണിച്ചുതന്നതായും ജെ.നന്ദകുമാര്‍ പറഞ്ഞു. എസ്. രംഗനാഥന് അദ്ധ്യക്ഷത വഹിച്ചു.എം.ഗോപാല്‍, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, കെ.ജി.വേണുഗോപാല്‍, കരമന ജയന്, കെ.സുരേന്ദ്രന്, എം.എസ്.കുമാര്‍, കെ.കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. ശിശുപാല്ജിയെക്കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ സ്വച്ച് ഓണ്‍ കര്‍മ്മവും ജെ. നന്ദകുമാര്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: