തിരുനെല്ലി: വര്‍ഗീസ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് തിരുനെല്ലിയില്‍ വീണ്ടും മാവോ സാന്നിദ്ധ്യം. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് തിരുനെല്ലി ക്ഷേത്രത്തിനും പോലീസ് സ്റ്റേഷന്റെ പരിസരത്തും മാവോ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പോരാട്ടം, സിപിഎം റെഡ്ഫഌഗ് പ്രവര്‍ത്തകര്‍ അനുശോചനത്തിനെത്തുന്നതിന് മുന്‍പുതന്നെ തിരുനെല്ലിയിലെ വര്ഗീസ്പാറയില് മാവോവാദി അനുകൂല പോസ്റ്ററുകളും കൊടിയും നാട്ടിയിരുന്നതായാണ് വിവരം.
നാല് സ്ത്രീകള്‍ ഉള്‍പ്പെടെ പത്തംഗ മാവോവാദിസംഘം പട്ടാളവേഷത്തില്‍ ആയുധവുമായി സ്ഥലത്തെത്തിയതായിട്ടാണ് പോലീസിന് കിട്ടിയ സൂചന. സംഘത്തില്‍ കര്ണാടകക്കാരുള്ളതായും സംശയമുണ്ട്. പുലര്‍ച്ചക്ക് മുദ്രാവാക്യം കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവത്തെതുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തിരുനെല്ലി, അമ്പലപാറ, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: