മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ പ്രശസ്ത പണ്ഡിതകുടുംബമായ ഖാസിയാരകം ചെറുശ്ശേരി മുഹമ്മദ് മുസ്ല്യാര്‍-പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചെറുപ്രായത്തില്‍ തന്നെ മുദരിസായി സേവനനിരതനായി. കൊണ്ടോട്ടി ജുമാമസ്ജിദില്‍ 22 വര്‍ഷത്തോളം മുദരിസായിരുന്നു. ഇസ്ലാമിക കര്‍മ ശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.
മറിയുമ്മയാണ് ഭാര്യ. മക്കള്‍: റഫീഖ് (ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്വിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍. 1996 മുതലാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്തത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ്പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് ചെയര്മാന്, സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്, താനൂര്‍ ഇസ്ലാഹുല് ഉലൂം അറബിക് കോളജ് മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കൊണ്ടോട്ടിയിലെ വസതിയിലും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ മേഖലയില്‍പ്പെട്ടവര്‍ അന്തിമോചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: