കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുജിത്തി (27)നെ അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ റിമന്റില്‍. ബുധനാഴ്ച രാത്രി അറസ്റ്റിലായ അരോളി സ്വദേശികളായ ശ്രീജയന്‍ (34), ജോയി ജോസഫ് (31), പ്രഭേഷ് ഭാര്ഗവന് (31), ടി. ലിബിന് (28), എം.പ്രശാന്ത് (34), കീച്ചേരി സ്വദേശിയായ ടി.വി. ആകാശ് (22) എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് ഇന്നലെ വൈകിട്ടോടെ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കേസിലെ മുഴുവന്‍ പ്രതികളേയും സംബന്ധിച്ച വിവരം കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ചതായറിയുന്നു. സിപിഎമ്മിന്റെ പ്രാദേശിക ഭാരവാഹികള്‍ ഉള്‍പ്പെടെ കൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: