കളമശ്ശേരി: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിന്റെ കേരളത്തിലെ കണ്സൈന്മെന്റ് ഏജന്‍സിയായ കളമശ്ശേരി വിടാക്കുഴയില്‍ പ്രവര്‍ത്തിക്കുന്ന സതേണ്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ(കൊച്ചിന് സ്റ്റോക്ക് യാര്‍ഡ്) തൊഴിലാളി സമരം തുടരുന്നു. കളമശ്ശേരി ലേബര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ കഴിഞ്ഞ 16 വര്‍ഷമായി ജോലി ചെയ്യുന്ന ബിഎംഎസ് യൂണിയനില്‍പ്പെട്ട 22 പേരെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതിനെതിരെയാണ് സമരം നടക്കുന്നത്.
ബിഎംഎസ് തൊഴിലാളികളെ പുറത്താക്കിയ ശേഷം ഇവര്‍ ചെയ്തിരുന്ന ജോലി അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇതിനിടെ കമ്പനിയില്‍ മൂന്ന് നിയമനങ്ങള്‍ നടന്നപ്പോള്‍ അതില്‍ ബിഎംഎസ് യൂണിയനില്‍ ഉള്‍പ്പെട്ടവരെ നിയമിക്കണമെന്നാവശ്യം കമ്പനി അധികൃതര്‍ നിരസിക്കുകയും ചെയ്തു. കമ്പനി സിഐടിയു വിഭാഗത്തില്‍പ്പെട്ട ചില ജീവനക്കാരെയാണ് എടുത്തത.് കഴിഞ്ഞ 40 ദിവസത്തിലേറെയായി നടക്കുന്ന സമരം മൂലം പല തൊഴിലാളി കുടുംബങ്ങളുടെയും സ്ഥിതി ദയനീയമാണ്. മാനേജ്മെന്റ് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ദിനേശന് എന്ന തൊഴിലാളി ചികിത്സയിലാണ്.
കമ്പനിക്ക് പോലീസ് സംരക്ഷണം ആവശ്യമുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചതിനെ തുടര്‍ന്ന് നാല്‍പ്പതോളം പോലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ ദിവസം പോലീസ് അകമ്പടിയോടെയാണ് ചരക്ക് നീക്കം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: