കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജന് കമ്മിഷന് മുമ്പാകെ കേസിലെ പ്രതി സരിത എസ്.നായര്‍ ഹാജരായില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സരിത ഹാജരാവുന്നതില്‍ നിന്ന് ഒഴിവായത്. മന്ത്രി ആര്യാടന് മുഹമ്മദിന്റേയും പോലീസ് അസോസിയേഷന്റേയും സര്‍ക്കാരിന്റേയും അഭിഭാഷകരാണ് സരിതയെ ക്രോസ് വിസ്താരം ചെയ്യാനിരുന്നത്. മുഖ്യമന്ത്രിയുടെ അഭിഭാഷകന് സരിതയെ നേരത്തെ വിസ്തരിച്ചിരുന്നു.
സോളാര്‍ പദ്ധതിയുടെ നടത്തിപ്പിനായി ആര്യാടന് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു സരിത സോളാര്‍ കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയത്. പോലീസ് അസോസിയേഷന് 40 ലക്ഷം വാഗ്ദാനം ചെയ്തെങ്കിലും സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 20 ലക്ഷം രൂപ നല്‍കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ മന്ത്രിയും പോലീസ് അസോസിയേഷന് സെക്രട്ടറി അജിത്തും നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: