തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷപ പരിധി ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടത് അഞ്ച് ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തുമെന്ന് ആദായ വകുതി വകുപ്പില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി സി.എന്‍. ബാലകൃഷ്ണന് നിയമസഭയെ അറിയിച്ചു.
ഇതിന് സഹായകരമായ ഭേദഗതി അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ധനകാര്യ ബില്ലിന്റെ ഭാഗമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
വായ്പ തിരിച്ചടക്കാത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് കൂടി ഇവ ബാധകമാക്കും. സഹകരണ ബാങ്കുകളില്‍ വന്‍വായ്പ ക്രമക്കടു പണാപഹരണവും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തട്ടിപ്പു നടന്നത് ആലപ്പുഴയിലാണ്. 30.46 കോടി രൂപയുടെ തട്ടിപ്പാണു നടന്നത്.
കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി സംബന്ധിച്ച അേന്വഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും. ചെയര്‍മാനാണോ എംഡി ആണോ അഴിമതി കാണിച്ചതെന്ന് അപ്പോഴറിയാം. ആരായാലും നടപടിയുണ്ടാകും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വില്‍പ്പനയെക്കാള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ വ്യാപാരത്തില്‍ 103.11 ശതമാനം വര്‍ധനവുണ്ടായി.
കണ്‍സ്യൂമര്‍ ഫെഡിനു കീഴില്‍ 892 നന്മ സ്റ്റോറുകളാണ് ആരംഭിച്ചത്. അവയില്‍ ഇപ്പോള്‍ 771 എണ്ണ പ്രവര്‍ത്തിക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരണകാലത്തും നിലവിലും കണ്‍സ്യൂമര്‍ ഫെഡ് നഷ്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: