തിരുവനന്തപുരം: വൈദ്യുതിബോര്‍ഡിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കരാര്‍ ഒപ്പിട്ടു. കെഎസ്ഇബി ലിമിറ്റഡ് മാനേജ്മെന്റും മൂന്ന് അംഗീകൃത തൊഴിലാളി സംഘടനാപ്രതിനിധികളും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്. 2013 ആഗസ്റ്റ് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. നിലവിലെ ക്ഷാമബത്തയുടെ 84.253 ശതമാനം ശമ്പളത്തില്‍ ലയിപ്പിച്ച് 12 ശതമാനം വര്‍ദ്ധനവോടെയാണ് പുതിയ പരിഷ്കരണം.
ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 59,305 രൂപയുമായിരിക്കും. 2013 ആഗസ്റ്റ് മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുകയും 2016 ജനുവരി മുതലുള്ള കുടിശ്ശിക ശമ്പളത്തോടൊപ്പം നല്‍കുകയും ചെയ്യും. മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം പുതുക്കിയ ശമ്പളം ലഭിക്കും. സര്‍വ്വീസ് വെയ്റ്റേജ് 0.6 ശതമാനമാണ്. ഏറ്റവും കുറഞ്ഞ ശമ്പളവര്‍ദ്ധനവ് 2915 രൂപയും കൂടിയത് 12500 രൂപയുമാണ്.
മന്ത്രി ആര്യാടന് മുഹമ്മദിന്റെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. കെഎസ്ഇബി ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എം. ശിവശങ്കര്‍ , ഡയറക്ടര്‍മാരായ എന്‍.എസ്.പിള്ള, സി.വി.നന്ദന്, ബി.നീന, ഡോ.ഒ.അശോകന്, പി.വിജയകുമാരി എന്നിവരും കെഎസ്ഇബി.ലിമിറ്റഡ് അംഗീകൃത തൊഴിലാളി സംഘടനകളായ കേരള സ്റ്റേറ്റ് ഇലക്ര്ടിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു)നെ പ്രതിനിധീകരിച്ച് കെ.ഒ.ഹബീബ്, വി. ലക്ഷ്മണന്, യൂണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ര്ടിസിറ്റി എംപ്ലോയീസ് ഫ്രണ്ട് (യുഡിഇഇഎഫ്)നെ പ്രതിനിധീകരിച്ച് കെ.പി. ധനപാലന്, സിബിക്കുട്ടി ഫ്രാന്‍സിസ്, കേരള ഇലക്ര്ടിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി)യെ പ്രതിനിധീകരിച്ച് എ.എന്‍.രാജന്, എം.പി.ഗോപകുമാര്‍ തുടങ്ങിയവര്‍ കരാറിലൊപ്പിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: