തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് 1686 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഇതില്‍ 29 എണ്ണം രാഷ്ട്രീയ കൊലപാതകമായി കണക്കാക്കപ്പെടുന്നു.
മൂന്ന് കേസുകളില്‍ യുഎപിഎ നിയമം ചുമത്തി. ഒരെണ്ണം സിബിഐക്കു വിട്ടു. സര്‍ക്കാരിന്റ കാലത്ത് കാപ്പ നിയമപ്രകാര പുറപ്പെടുവിച്ച 94 കരുതല്‍ തടങ്കല്‍ ഉത്തരവുകളും 21 സഞ്ചലന നിയന്ത്രണ ഉത്തരവുകളും കോടതി റദ്ദ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് വിദശമായ പദ്ധതി രേഖ ബോംബെ റെയില്‍കോര്‍പ്പറേഷന്‍ തയ്യാറാക്കി എന്നും സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്.പി.വി) രൂപീകരിച്ചാല്‍ ആദ്യം ആരംഭിക്കുന്നത് ഈ പ്രവൃത്തിയായിരിക്കുമെന്നും മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. രാജധാനി എക്പ്രസ് ട്രെയിനിന് മലപ്പുറം, കാസര്‍കോട് എന്നിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലമ്പൂര്‍-നഞ്ചന്‍കോട്, ശബരി പാതകളുടെ നിര്‍മാണം എസ്.പി.വിക്ക് കീഴില്‍ കൊണ്ടുവരും. തീരദേശ റെയില്‍പാതക്കായി അലെന്മെന്റ് തയ്യാറാക്കിയെങ്കിലും ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ചു തീരുമാനമായില്ലെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കു സോളാര്‍ പമ്പുസെറ്റുകള്‍ സൗജന്യമായി നല്‍കുമെന്നും മന്ത്രി മറുപടി നല്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 136.93 കോടി രൂപ കുടിശികയുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: