കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കറിന്റെ നേതൃത്വത്തിലുളള പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. മുഴുവന്‍ പ്രതികളേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേ സമയം കൊലപാതകം നടന്നയുടന്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും സജിത്തിനെ കൊലപ്പെടുത്തിയത് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പോലീസ് കണ്ടെത്തിയതായി സൂചനയുണ്ട് സുജിത്തിനെ കൊലപ്പെടുത്താന്‍ ആഴ്ചകള്‍ക്കു മുമ്പേ ആസൂത്രണം നടന്നിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.
പാപ്പിനിശ്ശേരി മേഖലയില്‍ ഇന്നലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ആന്റി നക്സല്‍ സേനയില്‍ ഉള്‍പ്പെട്ട പോലീസ് സേനയും പരിശോധന നടത്തി. കൊലപാതകം നടന്നയുടന്‍ പോലീസ് കസ്റ്റഡിയിലെടുത്ത എട്ട് സിപിഎം പ്രവര്‍ത്തകരില്‍ അഞ്ച് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുളളവരാണെന്ന് ചോദ്യം ചെയ്യലില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: