കോഴിക്കോട്: അക്ബര്‍ യാത്രയായെങ്കിലും അദ്ദേഹം കഥകളിലൂടെ നിലനില്ക്കും. അക്ബറിന്റെ രചനയെക്കുറിച്ച് പറയാന്‍ ഞാനാളല്ല. വടക്കേ മലബാറിന്റെ ഭാഷയാണ് അദ്ദേഹം നമ്മോട് കഥകള്‍ പറഞ്ഞത്. ഒരുപാട് കാലത്തെ പരിചയം അദ്ദേഹവുമായുണ്ടായിരുന്നു. വലിയൊരു മനസ്സിന്റെ ഉടമസ്ഥനായിരുന്നു അദ്ദേഹം.
പുതിയ ആളുകളെ കണ്ടാല്‍ അവരെ സുഹൃത്തുക്കളാക്കാന്‍ അക്ബറിന് ഏറെ കഴിവുണ്ടായിരുന്നു. സൗഹൃദങ്ങളുടെ പെരുമാളായിരുന്നു അക്ബര്‍ കക്കട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: