കൊച്ചി: തൃപ്പൂണിത്തുറയില്‍ നടന്ന പോലീസ് തേര്‍വാഴ്ചക്കെതിരെ ബിജെപി എറണാകുളം ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ജില്ലയിലാകെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കാക്കനാട് കളക്ടറേറ്റില്‍ ഹാജര്‍നില കുറവായിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല.
വാണിജ്യകേന്ദ്രങ്ങള്‍ വിജനമായിരുന്നു. ആര്‍എല്‍വി കോളേജിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന അധ്യാപകരെയും സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്യുക, വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന് കാരണക്കാരായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊച്ചി നഗരത്തില്‍ പ്രകടനം നടത്തി.
ഹര്‍ത്താല്‍ തൃപ്പൂണിത്തുറയില്‍ സമാധാനപരമായിരുന്നു. ദളിത്പീഡനവിരുദ്ധ സമരസമിതിയുടെയും ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ രാവിലെ വന്‍പ്രകടനവും നടന്നു. യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം അരുണ്‍ കല്ലാത്ത്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍, ആര്‍എസ്എസ് സഹസംഘചാലക് ജയന്തന് നമ്പൂതിരി, ഹിന്ദു ഐക്യവേദി മുനിസിപ്പല്‍ പ്രസിഡന്റ് പ്രേംകുമാര്‍, വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി സാബു, ബിജെപി സംസ്ഥാന സമിതിയംഗം സുബ്രഹ്മണ്യന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: