ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ജെഎന്‍യു സന്ദര്‍ശനം പിണറായി വിജയന് ഇടപെട്ട് തടഞ്ഞു. ജെഎന്‍യുവില്‍ ഇന്നലെ രാവിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നതിന് വി.എസ് തീരുമാനിച്ചിരുന്നു. വി.എസിന്റെ സന്ദര്‍ശനത്തിന് മാധ്യമ ശ്രദ്ധലഭിക്കുമെന്നതിനാലാണ് പിണറായി വിജയന് ഇടപെട്ട് യാത്ര തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. വി.എസിനു പകരം തോമസ് ഐസക്കിനെയും വൃന്ദകാരാട്ടിനെയുമാണ് ജെഎന്‍യുവിലേക്ക് അയച്ചത്.
സുരക്ഷാ കാരണങ്ങളാലാണ് വിഎസിന്റെ ജെഎന്‍യു സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം. കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വിഎസിന്റെ യാത്ര മാറ്റിവെച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. പാര്‍ട്ടി തലത്തില്‍ വിസിനെ ഇനി മുന്‍നിരയിലേക്ക് അവതരിപ്പിക്കേണ്ടതില്ലെന്നും പകരം പിണറായിയെ മാത്രം മുന്നില്‍ നിര്‍ത്തിയാല്‍ മതിയെന്നുമാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഇതാണ് ഇന്നലെ ദല്‍ഹിയിലും നടപ്പായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: