ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മതവികാരം വ്രണപ്പെടുത്തുന്നതരത്തിലുള്ളതാണ് പോസ്റ്റ്.
ജെഎന്‍യുവില്‍ തീയിട്ടശേഷം മേക്ക് ഇന്‍ ഇന്ത്യ സ്റ്റേജിലെ തീയ്ക്കു നടുവില്നില്ക്കുന്ന നരേന്ദ്ര മോദിയോട് ‘ശരിയാക്കിയിട്ടുണ്ട്. സര്, എല്ലാവരുടെയും ശ്രദ്ധ ജെഎന്‍യുവിലാണ്’ എന്ന് ഹനുമാന് പറയുന്ന കാര്‍ട്ടൂണാണ് കേജരിവാള്‍ ട്വീറ്റ് ചെയ്തത്.
ദേശീയ ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ ചിത്രം കേജ്രിവാള് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകായിരുന്നു. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ചിത്രം KejriwalInsultsHanuman എന്ന ഹാഷ്ടാഗില് വൈറലായി. കേജ്രിവാളിന്റെ പോസ്റ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തി. ദല്‍ഹി മുഖ്യമന്ത്രി മതപരവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൈദരാബാദ് സ്വദേശി കേജ്രിവാളിനെതിരെ പോലീസില്‍ പരാതി നല്കി.
ഹനുമാനെ മോശമായി ചിത്രീകരിച്ചതിനെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണ് കേജരിവാളിന്റെ ട്വീറ്റെന്ന് ദല്‍ഹി ബിജെപി പ്രസിഡന്റ് സതീഷ് ഉപാധ്യായ പറഞ്ഞു. കേജരിവാള്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: